SV Motors SV Motors

ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം ‘കാതല്‍’ ഡയറക്ട് ഒടിടി റിലീസിന്: റിപ്പോര്‍ട്ട്‌

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ജിയോ ബേബി ഒരുക്കുന്ന ‘കാതൽ- ദി കോർ’ എന്ന ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. ജിയോ സിനിമയിലായിരിക്കും ചിത്രം റിലീസിനെത്തുക എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ജിയോസിനിമ സ്വന്തമാക്കി എന്നാണ് അറിയുന്നത്.

ചിത്രം ഇക്കഴിഞ്ഞ മെയ് മാസത്തിൽ തിയറ്റർ റിലീസിനെത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ റിലീസ് നടന്നില്ല. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജൂലൈ 20തോടെ തീരുമാനമുണ്ടാകുമെന്നും ജിയോ ബേബിയോട് അടുത്തവൃത്തങ്ങൾ പറഞ്ഞതായും ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘കാതൽ-ദി കോർ’. കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

കാതലിന്റെ തിരക്കഥ : ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്,

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top