ട്രെൻഡിങ്ങിൽ മുന്നിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്
മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി നായകനാവുന്ന കണ്ണൂർ സ്ക്വാഡിന്റെ ട്രെയ്ലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്. ട്രെയിലർ ഒരു ദിവസം പിന്നിടുമ്പോൾ 1.8 മില്യൺ വ്യൂസും എൺപത്തെട്ടായിരത്തോളം ലൈക്സും നേടി.
നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ തുടങ്ങി മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.
ചിത്രത്തിന്റെ തിരക്കഥ ഷാഫിക്കൊപ്പം റോണി ഡേവിഡും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്.
മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്, അർജുൻ രാധാകൃഷ്ണൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
ചിത്രം റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്നാണ് ട്രെയിലർ തരുന്ന സൂചന. കേരളത്തിലും,പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളുരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ചിത്രം ഉടൻ തന്നെ റിലീസിനെത്തുന്നുണ്ടെന്നാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here