SV Motors SV Motors

‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടി വില്ലനോ നായകനോ

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയു​ഗ’ത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നു. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. നായകനായാണോ വില്ലനായാണോ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ.


കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും, കഴുത്തിലെ രുദ്രാക്ഷം, കാതിലെ കടുക്കൻ ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തില്‍ ദുര്‍മന്ത്രവാദിയായിട്ടാകും മമ്മൂട്ടി എത്തുകയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നെഗറ്റീവ് റോള്‍ ആയിരിക്കുമെന്നും സൂചനയുണ്ടായിരുന്നു.

ഓഗസ്റ്റ് 17നാണ് ‘ഭ്രമയുഗ’ത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്.


2024-ന്റെ തുടക്കത്തിൽ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top