തെറ്റിദ്ധാരണയുടെ പേരിൽ ജയിലിൽ കിടന്നത് 51 ദിവസം; അവസാനം ജാമ്യം

കൊൽക്കത്തയിൽ ബലാത്സംഗ കേസിൽ യുവാവ് ജയിലിൽ കിടന്നത് 51 ദിവസമാണ്. തെറ്റിദ്ധാരണ മൂലമാണ് പരാതി നൽകിയതെന്ന സ്ത്രീയുടെ വാദത്തെ തുടർന്നാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത് .
2017 മുതൽ യുവാവുമായി ബന്ധത്തിലായിരുന്നു യുവതി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയത്. 2020ൽ ഫയൽ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താൻ നിരപരാധിയാണെന്ന് പലതവണ ഇയാൾ പറയുകയും ചെയ്തു. പിന്നീട് ഇയാളെ കോടതി ശിക്ഷിക്കുകയായിരുന്നു.
കേസിലെ വിചാരണ വേളയിലാണ്, യുവാവുമായുള്ള തെറ്റിദ്ധാരണ മൂലമാണ് താൻ അയാൾക്കെതിരെ പരാതി നൽകിയതെന്നും “മറ്റൊന്നും ഓർമ്മയില്ലെന്നും” സ്ത്രീ പറഞ്ഞത്. തന്റെ സുഹൃത്താണ് പരാതി നൽകിയത്. അതിൽ എന്താണ് എഴുതിയതെന്ന് വായിക്കാതെയാണ് ഒപ്പിട്ടതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പിന്നീട് കൊൽക്കത്ത ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ വെറുതെ വിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		