യുവാവിനെ ചാക്കിൽക്കെട്ടി കാറിനുള്ളിലിട്ട് ചുട്ടെരിച്ചു; റിക്കവറി ഏജന്റിന്റെ കൊലപാതകത്തിൽ ദുരൂഹത നീങ്ങുന്നില്ല

മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ ചാക്കിൽകെട്ടിയ നിലയിലായിരുന്നു മൃതദേഹം. അജ്ഞാതരായ അക്രമികൾ ചാക്കിൽക്കെട്ടി കാറിനുള്ളിലിട്ടു വാഹനം കത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സ്വകാര്യബാങ്കിൻ്റെ റിക്കവറി ഏജന്റായിരുന്ന ഗണേഷ് ചവാൻ ആണ് കൊല്ലപ്പെട്ടത്. വനവാഡ റോഡിൽ കാർ കത്തുന്നു എന്ന വിവരത്തെ തുടർന്ന് പുലർച്ചെയാണ് പോലീസെത്തിയത്. അഗ്നിശമന സേനയെത്തി തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
കഴിഞ്ഞ ദിവസം രാവിലെ മുതൽ ഗണേഷിനെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടും എടുത്തിരുന്നില്ല. തിരച്ചിൽ നടക്കുന്നതിനിടെയാണ് അപകടവിവരം അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. കൊലപാതകത്തിന് പിന്നിലെ അക്രമികളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here