ജീവനുള്ള പാമ്പുമായി ട്രെയിനിൽ കയറി യുവാവിന്റെ വിളയാട്ടം; ഇതെന്ത് സുരക്ഷയെന്ന് ജനങ്ങൾ

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ദിനംപ്രതി വെല്ലുവിളിയായി മാറുകയാണ്. പല തരത്തിലുള്ള ദുരനുഭവങ്ങളാണ് സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ നേരിടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് അഹമ്മദാബാദ് സബർമതി എക്സ്പ്രസിലെ സംഭവമാണ്. ജീവനുള്ള പാമ്പുമായി ട്രെയിനിൽ കയറിയ ഒരു യാത്രക്കാരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. പാമ്പിനെ കയ്യിൽ വച്ച് യാത്രക്കാരിൽ നിന്ന് പണം പിരിക്കുകയാണ് ഇയാൾ.

മധ്യപ്രദേശിലെ മുൻഗൗളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാൾ പാമ്പുമായി ട്രെയിനിൽ കയറിയത്. പിന്നീട് യാത്രക്കാരെ ഭയപ്പെടുത്തി പണം തട്ടാൻ ആരംഭിച്ചു. യാത്രക്കാരിൽ നിന്നും പണം തട്ടാനുള്ള പുതിയ മാർഗം എന്ന ക്യാപ്ഷനോട് കൂടിയാണ് ഒരാൾ വീഡിയോ എക്സിൽ പങ്കുവെച്ചത്. റെയിൽവേക്കും ഈ വീഡിയോ ടാഗ് ചെയ്തിരുന്നു. കയ്യിൽ പാമ്പിനെ ചുറ്റി യാത്രക്കാരുടെ തൊട്ടടുത്ത് നിന്നാണ് പണം ആവശ്യപ്പെട്ടത്. ഭയന്ന് ആളുകൾ പണം നൽകുകയായിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടതും പ്രതികരിച്ചതും. ഇങ്ങനെയാണോ റെയിൽവേ യാത്രക്കാർക്ക് സുരക്ഷ നൽകുന്നതെന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പറയുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ അധികൃതർ സംഭവത്തിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. എത്രയും വേഗം ഇയാളെ കണ്ടെത്തി വേണ്ടത്ര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top