SV Motors SV Motors

‘ധെെര്യമുണ്ടെങ്കില്‍ മണിപ്പൂർ ഫയല്‍സ് നിർമ്മിക്കൂ’; വിവേക് അഗ്നിഹോത്രിക്ക് ട്വിറ്ററില്‍ വെല്ലുവിളി

‘ദി കശ്മീർ ഫയൽസ്’ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് നേരെ ട്വിറ്ററില്‍ വെല്ലുവിളി. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ ആക്രമണം പരാമർശിക്കുന്ന സംവിധായകന്റെ ട്വിറ്റീന് മറുപടിയായി ധെെര്യമുണ്ടെങ്കില്‍ ‘മണിപ്പൂർ ഫയല്‍സ്’ നിർമ്മിക്കൂ മറ്റൊരു ട്വിറ്ററെെറ്റ് വെല്ലുവിളിയുയർത്തുകയായിരുന്നു.

അതേസമയം, നിങ്ങളുടെ ‘ടീം ഇന്ത്യ’ യില്‍ നിന്ന് ധെെര്യശാലിയായ ആരെങ്കിലും മണിപ്പൂർ ഫയല്‍സ് നിർമ്മിക്കട്ടെ എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. ഇതിനിടെ തന്റെ പുതിയ ചിത്രമായ ‘കശ്മീർ ഫയല്‍സ് അണ്‍റിപ്പോർട്ടഡ്’ എന്ന സിനിമയുടെ ട്രയിലറും വിവേക് അഗ്നിഹോത്രി പുറത്തുവിട്ടിട്ടുണ്ട്.

2022-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ‘ദി കശ്മീർ ഫയൽസി’ന് ശേഷം അഗ്നിഹോത്രിയൊരുക്കുന്ന ചിത്രം ZEE5-ലാണ് സ്ട്രീം ചെയ്യുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ജൂലൈ 19 ന്, മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന കുക്കി യുവതികള്‍ക്കെതിരായ ലെെംഗികാതിക്രമത്തിന്റെ വീഡിയോ രാജ്യത്താകെ വ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിലും മണിപ്പൂർ വിഷയം തർക്കമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top