തിരുപ്പതിയിൽ ക്ഷേത്ര ഗോപുരത്തിന് കയറി യുവാവിന്റെ പരാക്രമം; വിശ്വാസികളെ ആശങ്കയിലാക്കി സുരക്ഷാ വീഴ്ച!

തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ ഗോവിന്ദരാജസ്വാമി ക്ഷേത്രത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ചെത്തിയ ഒരാൾ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കയറിയത് വലിയ സുരക്ഷാ ആശങ്കയ്ക്കും മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനും കാരണമായി.

നിസാമാബാദ് ജില്ലയിൽ നിന്നുള്ള കുഡിതി തിരുപ്പതി എന്നയാളാണ് പിടിയിലായത്. ക്ഷേത്ര മതിൽ ചാടിക്കടന്ന ഇയാൾ, അകത്തെ തടി തൂണുകൾ വഴി ഗോപുരത്തിന് മുകളിൽ കയറുകയായിരുന്നു. ഗോപുരത്തിന് മുകളിലുള്ള വിശുദ്ധ കലശങ്ങൾ ഇയാൾ വലിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ രണ്ട് കലശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.

ഗോപുരത്തിന് മുകളിൽ ഒരാളെ കണ്ടതോടെ ക്ഷേത്രം ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരുപ്പതി ഈസ്റ്റ് പോലീസും ഫയർഫോഴ്സും ചേർന്ന് കയറുകളും ഇരുമ്പ് ഗോവണികളും ഉപയോഗിച്ചു മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. നിലവിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അതിപുരാതനമായ ഈ ക്ഷേത്രത്തിലുണ്ടായ സുരക്ഷാ വീഴ്ച ഭക്തർക്കിടയിൽ വലിയ ആശങ്ക ഉയർതുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top