കാളികാവിലെ നരഭോജി പിടിയിൽ; നാട്ടുകാർ ആശ്വാസത്തിൽ

മലപ്പുറം കാളികാവിലെ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊലപ്പെടുത്തി 58-ാം ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ നരഭോജി കടുവ കുടുങ്ങി. പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് കൂട്ടിലായ നിലയിൽ കടുവയെ കണ്ടെത്തിയത്.
മേയ് 15ന് രാവിലെ ഏഴു മണിയോടെയാണ് നിലമ്പൂർ ചോക്കാട് കല്ലാമൂല സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ ഗഫൂറിനെ കടുവ ആക്രമിച്ചത്. സൈലൻ്റ് വാലി ഡേറ്റാ ബേസിൽ ഉൾപ്പെടുന്ന കടുവയാണെന്ന് പിന്നീട് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടികൂടാൻ വലിയ സജ്ജീകരണങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്.
Also Read : മനുഷ്യരെ കൊന്നു തിന്നാറില്ല!! കടുവകൾ നരഭോജികളാവുന്നത് ഇങ്ങനെ; പഞ്ചാരക്കൊല്ലിയിലും സംഭവിച്ചത്…
50 ക്യാമറ ട്രാപ്പുകൾ വനത്തിന്റെ പല ഭാഗത്തായി ഒരുക്കിയിരുന്നു. മൂന്ന് പ്രത്യേക സംഘങ്ങൾ ദൗത്യവുമായി ഇറങ്ങി. മേയ് 19ന് കാളികാവ് അടക്കാകുണ്ടിൽ നരഭോജി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കേരള എസ്റ്റേറ്റിന് സമീപത്തെ റോഡിലാണ് കാൽപ്പാടുകൾ പതിഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസമായി കടുവയുടെ കാൽപ്പാടുകൾ പ്രദേശങ്ങളിൽ നിന്ന് ദൗത്യസംഘം കണ്ടെത്തിയിരുന്നു. കൂടാതെ, കടുവയെ കണ്ടതായി നാട്ടുകാരും സ്ഥിരീകരിച്ചു. ഇതിനിടയിലാണ് കടുവ കെണിയിൽ വീണത്. കടുവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് വനം വകുപ്പിൻ്റെ തീരുമാനം.
ഗഫൂറിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. കടുവ കെണിയിലായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ കാളികാവ് നിവാസികൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here