ബ്രേക്ഫാസ്റ്റിന് 10 കിലോ മുളക്; കുളിക്കാൻ സോപ്പിനു പകരം മുളകുപൊടി; യുവാവ് വൈറൽ

മേഘാലയയിലെ കിഴക്കൻ ജയന്തിയ ഹിൽസ് ജില്ലയിലെ ബറ്റാവ് ഗ്രാമത്തിൽ നിന്നുള്ള ഒരു സാധാരണ കർഷകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. റാം പിർതുഹ് എന്ന യുവാവാണ് ഇപ്പോൾ ലോകമെമ്പാടും താരം.

മുളകിന്റെ അമിത ഉപയോഗം പലരിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാൽ ഇതൊന്നും റാമിന് ബാധകമല്ല. ഒരു ഇരിപ്പിൽ 10 കിലോയോളം ചൂടുള്ള ഉണങ്ങിയ മുളക് കഴിക്കുന്ന രാമിന്റെ പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. മുളക് കഴിക്കുമ്പോൾ ഒരു ഭാവവ്യത്യാസവും ഉണ്ടാകുന്നില്ല. ഒരു തുള്ളി കണ്ണുനീർ പോലും വരുന്നില്ല.

മുളക് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് 50 വയസ്സുള്ള റാം പറയുന്നത്. കുട്ടിക്കാലം മുതൽ തന്നെ ഇത് കഴിക്കുന്നുണ്ട്, ഇപ്പോൾ എരിവ് തോന്നാറിലെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഞെട്ടിപ്പിക്കുന്ന കഴിവ് തിരിച്ചറിഞ്ഞ പലരും അദ്ദേഹത്തെ പരീക്ഷിച്ചു. ഒരു ഷോയ്ക്കിടെ, മുളക് പേസ്റ്റ് കൊണ്ട് കുളിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളിൽ പോലും മുളക് പുരട്ടി. എന്നാൽ ഇതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല എന്നതാണ് സത്യാവസ്ഥ.

റാമിന്റെ ഭക്ഷണ ക്രമത്തിലും വളരെ പ്രത്യേകതകൾ ഉണ്ട്. മുളകില്ലാത്ത ഒരു ഭക്ഷണവും കഴിക്കില്ല. അരി, പച്ചക്കറികൾ എല്ലാം എരിവുള്ളതാണ്. രാവിലെ മുളക് ചായ കഴിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് മുളക് മട്ടൺ കറി, വൈകുന്നേരം പച്ചമുളക് മാത്രം കഴിക്കും. മുളക് തന്റെ മരുന്നാണ് അത് തന്നെ ഒരിക്കലും രോഗിയാക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top