തലയോലപ്പറമ്പിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി
August 30, 2023 4:23 PM
കോട്ടയം: തലയോലപ്പറമ്പ് വെള്ളൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചയാളെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാർ (60)ന്റെ മൃതദേഹമാണ് മുളന്തുരുത്തി ഒലിപ്പുറത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പത്മകുമാർ ഭാര്യ തുളസിയെ വെട്ടി പരിക്കേൽപ്പിച്ചത്.
ഭാര്യയെ വെട്ടിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹം തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെട്ടേറ്റ തുളസി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here