പ്രതികാരത്തിന് 10 വർഷം കാത്തിരുന്നു! സഹോദരനെ കൊന്നയാളെ വെട്ടിക്കൊന്ന് പകതീർത്ത് യുവാവ്

വീട്ടാൻ വർഷങ്ങൾക്ക് ശേഷം ഗ്രാമത്തിൽ തിരിച്ചെത്തി പ്രതികാരം!
മുർഷിദാബാദിലാണ് സഹോദരനെ കൊലപ്പെടുത്തിയ പ്രതിയെ 10 വർഷത്തിന് ശേഷം യുവാവ് കൊലപ്പെടുത്തി പ്രതികാരം വീട്ടിയത്. മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതിയെ ഇയാൾ വെട്ടി കൊലപ്പെടുത്തിയത്. പ്രതികാരക്കൊലയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ പന്ന ഷെയ്ഖിനെ പോലീസ് തിരിച്ചറിഞ്ഞു.
ആലാം ഷെയ്ഖ് എന്ന 48കാരനാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോവുകയായിരുന്ന ഇയാളെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 2015-ൽ ഗ്രാമത്തിലെ തർക്കത്തെ തുടർന്ന് തൗഫിഖ് ഷെയ്ഖ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. തൗഫീഖിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ആലാം ഷെയ്ഖ് ഉൾപ്പെടെയുള്ളവർ പ്രതികളായിരുന്നു. ആലാം ജയിലിൽ കിടന്ന ശേഷം പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
കൊല്ലപ്പെട്ട തൗഫീഖിന്റെ സഹോദരനാണ് പന്ന ഷെയ്ഖ്. സഹോദരൻ കൊല്ലപ്പെട്ട ശേഷം പ്രതികാര നടപടികൾ ഭയന്ന് പന്ന ഷെയ്ഖ് ഗ്രാമം വിട്ടുപോയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇയാൾ ഗ്രാമത്തിലേക്ക് തിരിച്ചെത്തി അവിടെ താമസം ആരംഭിച്ചു. തുടർന്നാണ് ആലാം ഷെയ്ഖിനെ കൊല്ലാൻ തീരുമാനിച്ചത്. ഇയാൾ ജോലിക്ക് പോകുമ്പോൾ, പ്രതിയും മറ്റൊരാളും ചേർന്ന് തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ആലാം ഷെയ്ഖിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് കേസെടുത്തു. ഇത് പ്രതികാരക്കൊലയാണെന്ന് വ്യക്തമാണെന്നും പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here