പാലായില്‍ യുവാവിനെ കത്രികകൊണ്ട് കുത്തിക്കൊന്നു; മൂന്ന് പേര്‍ക്ക് പരിക്ക്; കൊലപാതകം ചീട്ടുകളിക്കിടെ ഉണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍

കോട്ടയം: പാലായില്‍ യുവാവിനെ കത്രികകൊണ്ട് കുത്തിക്കൊന്നു. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. ചീട്ടുകളിക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കാലാശിച്ചത്. പാല സ്വദേശി അഭിലാഷാണ് ലിബിനെ കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബന്ധുവിന്‍റെ മകന്‍റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയതായിരുന്നു ലിബിന്‍. ഇതേ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു അഭിലാഷ്. ഇരുവരും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് ചീട്ടുകളിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് അഭിലാഷ് ലിബിനെ കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ലിബിന്‍ മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച ഗൃഹനാഥയായ നിര്‍മ്മലയ്ക്കും മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു. ആക്രമണത്തിനിടെ അഭിലാഷിനും ഗുരുതര പരിക്ക് പറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top