കൈക്കുഞ്ഞടക്കം കുടുംബത്തെ ഇറക്കി വിട്ട് മണപ്പുറം ഫിനാൻസ്; ജപ്തി 5 ലക്ഷം രൂപയുടെ ലോണിന്റെ പേരിൽ

രണ്ട്‌ സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തെ വീട് ജപ്തി ചെയ്തു ഇറക്കിവിട്ടു.പുത്തൻകുരിശിനുസമീപം ചൂണ്ടി മലേക്കുരിശിലാണ് സംഭവം. മണപ്പുറം ഫിനാൻസിൽ നിന്നാണ് ലോൺ എടുത്തത്. 5ലക്ഷം രൂപയാണ് ലോൺ എടുത്തത്. ഒരു വയസ്സുള്ള കുഞ്ഞും 65 വയസ്സുള്ള വയോധികയേയും വീടിനു പുറത്താക്കി വാതിൽ പൂട്ടി. സ്വാതി ജപ്‌തി സമയം ജോലി സ്ഥലത്തായിരുന്നു.

Also Read : ജപ്തി നടപടികള്‍ക്കിടെ തീ കൊളുത്തിയുള്ള സ്ത്രീയുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുന്നു; അന്വേഷണത്തിന് പോലീസ്

സ്വാതിയെന്ന നഴ്സിംഗ് ജീവനക്കാരിയുടെ വീടാണ് ജപ്‌തി ചെയ്തതത്. സ്വാതി ഗർഭിണി ആയിരുന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. 5 ലക്ഷം രൂപ എടുത്തതിൽ 3 ലക്ഷത്തിനധികം തുക തിരികെ അടച്ചിട്ടുണ്ടെന്ന് സ്വാതി പറയുന്നു. പ്രസവ ശേഷം ബാക്കി തുക അടക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് സമ്മതിച്ചില്ല എന്നാണ് സ്വാതി പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top