സ്വകാര്യ ദൃശ്യങ്ങൾ അശ്ലീലസൈറ്റിൽ; ഹോസ്റ്റൽ അന്തേവാസികളെ ചതിച്ച നേഴ്സ് അറസ്റ്റിൽ

ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച നഴ്സ് അറസ്റ്റിൽ. ചിക്കമഗളൂരു സ്വദേശിനിയായ നിരീക്ഷയെയാണ് (26) കദ്രി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, അതിഗുരുതരമായ കുറ്റങ്ങളാണ് അറസ്റ്റിലായ യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മംഗളൂരുവിലെ പ്രമുഖ ആശുപത്രിയിലെ നേഴ്സാണ് നിരീക്ഷ.

നഗരത്തിലെ ഹോസ്റ്റലിൽ താമസിക്കുന്ന യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അവ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് നിരീക്ഷ പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നും കുറ്റകൃത്യത്തിൻ്റെ വ്യാപ്തി വളരെ വലുതാണെന്ന് പോലീസ് അറിയിച്ചു.

Also Read : അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ തായ് സുന്ദരിയുടെ കിരീടം തിരിച്ചെടുത്തു; സാമ്പത്തിക പ്രശ്നമെന്ന് മറുപടി

ഈ കേസിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മംഗളൂരുവിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിലും അറസ്റ്റിലായ നഴ്സിന് പങ്കുണ്ടെന്ന് സംശയിക്കുന്നു. നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും, സ്വകാര്യ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും യുവാവിൻ്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നതായി പോലീസ് പറയുന്നു.

കൂടാതെ, ഫോൺ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്ത് നിരവധി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ചു വരികയാണ്. യുവതിക്കെതിരെ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ എന്നിവ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഹോസ്റ്റൽ അന്തേവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കദ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top