SV Motors SV Motors

മണിപ്പുരില്‍ കുക്കികളുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; തല്‍സ്ഥിതി തുടരണം

മണിപ്പൂരിലെ വംശീയ സംഘർഷത്തിൽ കൊല്ലപ്പെട്ട 35 കുക്കി-സോ വംശജരുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് മണിപ്പൂർ ഹൈക്കോടതി. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് നടന്ന വാദം കേള്‍ക്കലിനൊടുവില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചുരാചന്ദ്പൂർ ജില്ലയിലെ ഹവോലൈ ഖോപി ഗ്രാമത്തിൽ ശവസംസ്‌കാരം നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ക്രമസമാധാനനില ഉറപ്പുവരുത്താനും ജസ്റ്റിസ് എ. ഗുണേശ്വര്‍ ശര്‍മയും അംഗമായ ബെഞ്ച് സംസ്ഥാന-കേന്ദ്ര സർക്കാർ സേനകൾക്ക് നിര്‍ദേശം നല്‍കി.

നിർദിഷ്ട സ്ഥലത്തിന് ചുറ്റുമുള്ള ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ എല്ലാ നിയമ നിർവ്വഹണ അധികാരികളോടും ജസ്റ്റിസ് എ. ഗുണേശ്വർ ശർമ്മ ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിക്കുകയും വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരുകൾ ഉൾപ്പെടെ എല്ലാ കക്ഷികളോടും നിർദ്ദേശിക്കുകയും ചെയ്തു. ഒരാഴ്‌ചയ്‌ക്കുള്ളിൽ സംസ്‌കരിക്കാൻ ഭൂമി അനുവദിക്കുന്നതിനായി അധികാരികളെ സമീപിക്കാനും കുക്കി-സോ ജനതക്ക് കോടതി സ്വാതന്ത്ര്യം നൽകി.

വ്യാഴാഴ്ച പതിനൊന്ന് മണിയോടെ കൂട്ടശവസംസ്‌കാരം നടത്താനായിരുന്നു ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്.) തീരുമാനിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ മെയ്തി ഫോറത്തിന്റെ ഹര്‍ജിയിലാണ് ഗ്രാമത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കുക്കികളുടെ ശവസംസ്‌കാരത്തിന് ചിതയൊരുക്കുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് മെയ്തി വിഭാഗക്കാരുടെ വാദം. ഓഗസ്റ്റ് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെയും (എംഎച്ച്എ) ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അഭ്യർത്ഥനയെത്തുടർന്ന് സംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. മിസോറാം മുഖ്യമന്ത്രിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി അവർ പറഞ്ഞു. എന്നിരുന്നാലും, സ്ഥലം നിയമവിധേയമാക്കുന്നതിനുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ സംസ്കാര ചടങ്ങുകളുമായി മുന്നോട്ട് പോകുമെന്ന് ഐടിഎൽഎഫ് അമിത് ഷായ്ക്ക് കത്തയച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top