മകൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിനതടവും വൻ പിഴയും

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും ഒത്താശ ചെയ്ത അമ്മയ്ക്കും 180 വർഷം കഠിന തടവ് വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി. ശിക്ഷയ്ക്ക് പുറമെ 11.75 ലക്ഷം രൂപ പിഴയും അടയ്ക്കണം.

പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി വിധി പ്രസ്താവിച്ചത്. 2019 മുതൽ 2021 വരെയുള്ള രണ്ട് വർഷക്കാലം മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. പീഡനത്തിന് മുൻപ് കുട്ടിയെ മദ്യം നൽകി ലഹരിയിലാക്കിയിരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

Also Read : പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഇരുപതുകാരന് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവ് ശിക്ഷ

പീഡന വിവരം പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരവും കൗൺസിലിങ്ങിനിടെ പുറത്തുവന്നു. കുട്ടിയുടെ തലയിൽ ക്യാമറ വച്ചിട്ടുണ്ട് പുറത്തുപറഞ്ഞാൽ അറിയാൻ കഴിയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. മുത്തശ്ശന്റെ സന്ദർശനത്തിൽ സംഭവം പുറത്തായി.

തിരുവനന്തപുരം സ്വദേശിയാണ് മാതാവ്. ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിയായ രണ്ടാം ഭർത്താവിനൊപ്പമാണ് അവർ മലപ്പുറത്ത് താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവിന്റെ അച്ഛൻ കാണാൻ എത്തിയതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തറിയുന്നത്.

Also Read : മകളെ പീഡിപ്പിച്ചു കൊന്നവനെതിരെ തോക്കെടുത്ത ആദ്യത്തെയും അവസാനത്തെയും മലയാളി!! രണ്ടര പതിറ്റാണ്ട് മുമ്പ് ശങ്കരനാരായണനെ കേരളം ‘മനസേറ്റിയത്’ ഇങ്ങനെ…

കുട്ടിയെ കാണിക്കാൻ അമ്മയും രണ്ടാനച്ഛനും വിസമ്മതിച്ചതിനെ തുടർന്ന് മുത്തശ്ശനുമായി വാക്കേറ്റമുണ്ടായി. ഇതോടെയാണ് നാട്ടുകാർ വിഷയത്തിൽ ഇടപെടുകയും, ഭക്ഷണം പോലും നൽകാതെ കുട്ടിയെ ഇവർ പീഡിപ്പിക്കുന്ന വിവരങ്ങൾ മുത്തശ്ശനോട് പറയുകയും ചെയ്തു. പലപ്പോഴും വാടകവീടിന്റെ ഉടമയാണ് കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നത്.

തുടർന്ന് മുത്തശ്ശൻ പോലീസിൽ പരാതി നൽകുകയും, കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കുട്ടിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മലപ്പുറം വനിതാ പോലീസ് കേസെടുത്ത് രണ്ടാനച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top