ദേശീയപാതയില്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നേതാവിനെ പിടികൂടി പോലീസ്; വിഡിയോ പുറത്തുവിട്ടവരും കുടുങ്ങുമെന്ന് എസ്പി

മധ്യപ്രദേശിൽ നടുറോഡിലെ ലൈംഗികബന്ധത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽപോയ ബിജെപി നേതാവ് മനോഹർലാൽ ധാക്കഡിനെ പൊക്കി പോലീസ്. മൂന്നു മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 13ന് രാത്രിയാണ് എട്ടുവരിപ്പാതയിൽ കാർ നിർത്തിയിട്ട ശേഷം പുറത്തിറങ്ങി ഇയാൾ യുവതിയുമായി ബന്ധത്തിൽ ഏർപ്പെട്ടത്.

കാറിൻ്റെ നമ്പർ വ്യക്തമായിരുന്നു. ഇത് പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. രണ്ടുദിവസം മുമ്പ് പുറത്തുവന്ന വീഡിയോ വൈറലായതിന് പിന്നാലെ ധാക്കഡ് ഒളിവിൽ പോയിരുന്നു. ഇന്ന് രാവിലെയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം ഇത്തരം മോശം വീഡിയോ പുറത്തുവിട്ടവരെ തിരിച്ചറിഞ്ഞതായും, പ്രചരിപ്പിക്കുന്നവർക്ക് എതിരെയും നടപടി ഉണ്ടാകുമെന്നും മന്ദ്‌സൗർ എസ്പി അഭിഷേക് ആനന്ദ് മുന്നറിയിപ്പ് നൽകി.

വിഡിയോ പുറത്ത് വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം ഇയാളെ തള്ളി. ഇയാളുടെ ഭാര്യ ജില്ലാ പഞ്ചായത്ത് അംഗമാണെന്ന് സ്ഥിരീകരിച്ച ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് പക്ഷെ, ധാക്കഡ് പാർട്ടി ഭാരവാഹിയല്ല എന്നാണ് വിശദീകരിച്ചത്. ധാക്കഡ് മഹാസഭയുടെ മുതിർന്ന ഭാരവാഹിയായിരുന്ന ഇയാളെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പുറത്താക്കിതായി സംഘടന വിശദീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top