കിതച്ച് മനോരമയും മാതൃഭൂമിയും; വിടാതെ പിടിച്ച് ന്യൂസ് മലയാളം

ന്യൂസ് ചാനലുകളുടെ ജനപ്രീതി കണക്കാക്കുന്ന ബാർക്ക് (BARC) റേറ്റിങ്ങിൽ കഷ്ടിച്ച് മുന്നിലെത്തി മനോരമയും മാതൃഭൂമിയും. ഏതാനും ആഴ്ചകളായി അഞ്ചും ആറും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മനോരമ 34 പോയിൻ്റ് നേടി ഈയാഴ്ച നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഒരു പോയിൻ്റ് നഷ്ടപ്പെട്ട് 34 നേടിയ മാതൃഭൂമി അഞ്ചാമതാണ്. രണ്ടുവർഷം തികയാത്ത ‘ന്യൂസ് മലയാളം’ ചാനലിനോടാണ് രണ്ടുകൂട്ടരുടെയും മത്സരം.

Also Read : മനോരമക്കും മാതൃഭൂമിക്കും വൻ തിരിച്ചടി; കുത്തനെ ഇടിഞ്ഞ് ചാനൽ റേറ്റിംഗ്; കുതിച്ചുകയറി ന്യൂസ് മലയാളം

മാധ്യമ മേഖലയിലെ കുലപതികളായ ഈ രണ്ടു ചാനലുകളെയും അട്ടിമറിച്ച് കഴിഞ്ഞയാഴ്ച നാലാം സ്ഥാനത്ത് എത്തിയ ന്യൂസ് മലയാളത്തിന് ആ മുന്നേറ്റം നിലനിർത്താനായില്ല. 33 പോയിൻ്റുമായി വീണ്ടും ആറാം സ്ഥാനത്തായി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വാർത്തകളിലൂടെ കുതിച്ചുകയറിയ ചാനലിന് പക്ഷെ അത് നിലനിർത്താനായില്ല.

Also Read : ‘പോക്‌സോനെറ്റ്’ വിളികളില്‍ നിന്ന് രക്ഷപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ്; ചാനലിന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

88 പോയിൻ്റുമായി ഏഷ്യാനെറ്റ് ന്യൂസ് പതിവുപോലെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, 75 പോയിൻ്റുമായി റിപ്പോർട്ടർ രണ്ടാം സ്ഥാനത്തും, 62 പോയിൻ്റുമായി 24 ന്യൂസ് മൂന്നാം സ്ഥാനത്തും തുടരുന്നുണ്ട്. ഇവരുടെയൊന്നും പാതിപോലും ജനപ്രീതി നിലനിർത്താൻ മനോരമ, മാതൃഭൂമി ചാനലുകൾക്ക് കഴിയുന്നില്ല എന്ന ദയനീയസ്ഥിതി അടിവരയിട്ട് ഉറപ്പിക്കുകയാണ് ഇത്തവണയും ബാർക് റേറ്റിങ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top