റേറ്റിങ്ങിൽ മനോരമ ചാനൽ കൂപ്പുകുത്തുന്നു; മാതൃഭൂമി നാലാംസ്ഥാനം ഉറപ്പിച്ചു

ഇന്നലെ വന്ന ന്യൂസ് ചാനലുകളെ പോലും ആശങ്കയോടെ കാണേണ്ട സ്ഥിതിയിൽ മലയാള മാധ്യമരംഗത്തെ കുലപതികളായ മനോരമയും മാതൃഭൂമിയും. ആറാഴ്ച മുൻപ് മനോരമയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ബാർക്ക് റേറ്റിങ്ങിൽ (BARC) നാലാം സ്ഥാനത്ത് കയറിയ മാതൃഭൂമി ഇതുവരെ അത് നിലനിർത്തിയെന്ന് മാത്രമല്ല, ഇക്കഴിഞ്ഞ ആഴ്ച നില മെച്ചപ്പെടുത്തി എട്ട് പോയിൻ്റിൻ്റെ വ്യത്യാസത്തിൽ എത്തുകയും ചെയ്തു. മാതൃഭൂമി 39 പോയിൻ്റ് നേടിയപ്പോൾ മനോരമ 31 പോയിൻ്റിൽ ഒതുങ്ങി. അതേസമയം ഏറ്റവും പുതിയ ചാനലായ ‘ന്യൂസ് മലയാളം 24X7’ 30 പോയിൻ്റുമായി തൊട്ടുപിന്നിൽ എത്തുകയും ചെയ്തു.
ഏതാണ്ട് ഇതേപോലെ മനോരമക്ക് തൊട്ടുപിന്നിൽ നിന്ന മാതൃഭൂമിയാണ് ഇപ്പോൾ വ്യക്തമായ മേൽക്കൈ നേടിയിരിക്കുന്നത്. ഇതേ നിലയിൽ പുതിയ ചാനലും മുന്നേറ്റം നടത്തിയാൽ ഇരു ചാനലുകളുടെയും സ്ഥിതി കഷ്ടത്തിലാകും. റിപ്പോർട്ടറിൻ്റെ മുന്നേറ്റത്തിൽ ഇടയ്ക്കൊന്ന് പതറിയത് ഒഴിച്ചാൽ തുടർച്ചയായി ഒന്നാംസ്ഥാനം നിലനിർത്തുന്ന ഏഷ്യാനെറ്റ് അടക്കമെല്ലാ ചാനലുകളും സർക്കാർവിരുദ്ധ വാർത്തകൾ കൊണ്ട് മുന്നേറുമ്പോൾ, സർക്കാർ -സിപിഎം അനുകൂല വാർത്തകൾ കൊണ്ടാണ് ‘ന്യൂസ് മലയാളം 24X7’ ൻ്റെ മുന്നേറ്റം. പാർട്ടി ചാനലായ കൈരളിയുടെ കാഴ്ചക്കാരെ കൂടി ഇവിടേക്ക് എത്തിക്കുമെന്ന മട്ടിലാണിത്.
Also Read : ട്രംപിന്റെ തീരുവയില്‍ തകര്‍ന്നടിഞ്ഞ് രൂപ; ഡോളറിന് എതിരായ മൂല്യം 88.29ലേക്ക് കൂപ്പുകുത്തി
മനോരമയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ശ്രീകണ്ഠൻ നായർ ’24 ന്യൂസ്’ ചാനലുമായി എത്തിയതോടെയാണ് ന്യൂസ് ചാനൽ രംഗത്ത് അട്ടിമറികൾ തുടങ്ങിയത്. ആദ്യകാലത്ത് ഏഷ്യാനെറ്റിന് ഒപ്പവും പിന്നീട് തൊട്ടുപിന്നിലുമായി നിലയുറപ്പിച്ച മനോരമയുടെ ആ പൊസിഷനാണ് 24 ന്യൂസ് ആദ്യം തട്ടിയെടുത്തത്. അതോടെ സ്ഥിരം മൂന്നാം സ്ഥാനമുറപ്പിച്ച മനോരമ ചാനൽ, റിപ്പോർട്ടറിൻ്റെ വരവോടെ നാലാംസ്ഥാനത്തേക്ക് തെറിച്ചു. മാതൃഭൂമി മുന്നേറിയതോടെ ഇപ്പോഴതും നഷ്ടപ്പെട്ട അവസ്ഥയായി. നാലാംസ്ഥാനം തിരിച്ചുപിടിക്കുക എന്നതിനേക്കാൾ അഞ്ചാം സ്ഥാനമെങ്കിലും നിലനിർത്തുക എന്ന ദയനീയസ്ഥിതിയായി ഇപ്പോൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here