മനോരമക്കും മാതൃഭൂമിക്കും വൻ തിരിച്ചടി; കുത്തനെ ഇടിഞ്ഞ് ചാനൽ റേറ്റിംഗ്; കുതിച്ചുകയറി ന്യൂസ് മലയാളം

ന്യൂസ് ചാനലുകളുടെ ജനപ്രീതി കണക്കാക്കുന്ന ബാർക്ക് (BARC) റേറ്റിങ്ങിൽ കുത്തനെ ഇടിഞ്ഞ് മാധ്യമരംഗത്തെ കുലപതികളായ മനോരമയും മാതൃഭൂമിയും. അഞ്ചും ആറും സ്ഥാനത്തേക്കാണ് ഇരു ചാനലും വീണിരിക്കുന്നത്. ഇതോടെ നേട്ടമുണ്ടാക്കിയത് ‘ന്യൂസ് മലയാളം 24X7′ ചാനലാണ്. 39 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കുതിച്ചു കയറുകയാണ് ന്യൂസ് മലയാളം ചെയ്തിരിക്കുന്നത്.
Also Read : മോദിയും – പുട്ടിനും കാർ യാത്രക്കിടെ സംസാരിച്ച രഹസ്യം പുറത്ത്!!! ചർച്ച ലോക പോലീസിനെ ഒതുക്കാനോ
ചാനൽ തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോഴാണ് ന്യൂസ് മലയാളം ഈ നേട്ടത്തിലേക്ക് എത്തുന്നത്. റിപ്പോർട്ടർ ചാനലിൻ്റെ വരവോടെ വൻ തിരിച്ചടി നേരിട്ട മനോരമ ന്യൂസ്, പിന്നീട് ഏറെക്കാലം നാലാം സ്ഥാനം നിലനിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ആറാഴ്ചകളായി അതും നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാനം പിടിച്ച മാതൃഭൂമിയെയും ഒറ്റയടിക്ക് പിന്തള്ളിയാണ് പുതിയ ചാനലിൻ്റെ മുന്നേറ്റം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വാർത്തകൾ ഇടതടവില്ലാതെ നൽകിയാണ് ന്യൂസ് മലയാളം ഈ നേട്ടത്തിലേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടറിൻ്റെ മുന്നേറ്റത്തിൽ ഇടയ്ക്കൊന്ന് പതറിയത് ഒഴിച്ചാൽ തുടർച്ചയായി ഒന്നാംസ്ഥാനം നിലനിർത്തുന്ന ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളും സർക്കാർവിരുദ്ധ വാർത്തകൾ കൊണ്ട് മുന്നേറുമ്പോൾ, സർക്കാർ -സിപിഎം അനുകൂല വാർത്തകൾ കൊണ്ടാണ് ‘ന്യൂസ് മലയാളം 24X7’ ൻ്റെ മുന്നേറ്റം. പാർട്ടി ചാനലായ കൈരളിയുടെ കാഴ്ചക്കാരെ കൂടി ഇവിടേക്ക് എത്തിക്കുമെന്ന മട്ടിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here