മൂന്നാറിൽ ഒന്നര വർഷമായി ഒളിവ് ജീവിതം; ഒടുവിൽ അതിഥി തൊഴിലാളിയെ പൊക്കി എൻഐഎ

ബോംബ് സ്ഫോടനത്തിൽ മൂന്ന് പോലീസുകാരെ കൊന്ന മാവോയിസ്റ്റ് നേതാവ് ഇടുക്കിയിലെ മൂന്നാറിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശിയായ സഹൻ ടുടി ദിനബു ആണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് ഝാർഖണ്ഡ് സ്വദേശിയായ മാവോയിസ്റ്റിനെ മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തത്. ഭാര്യയോടൊപ്പമാണ് ഇയാൾ ഗൂഢാർവിള എസ്റ്റേറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.
കൊച്ചി, റാഞ്ചി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാർ പോലീസിൻ്റെ സഹായത്തോടെ എൻഐഎ ദിനബുവിനെ അറസ്റ്റ് ചെയ്തത്.
രാജ്യവ്യാപകമായി നടക്കുന്ന മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായാണ് എൻഐഎ കേരളത്തിൽ നിന്ന് നിർണ്ണായക അറസ്റ്റ് നടത്തിയത്. വൈദ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ നിലവിൽ മൂന്നാർ പോലീസ് സ്റ്റേഷനിലെ കസ്റ്റഡിയിൽ സുരക്ഷയിൽ പാർപ്പിച്ചിരിക്കുകയാണ്. തുടർനടപടികൾക്കായി ഇയാളെ ഝാർഖണ്ഡിലേക്ക് കൊണ്ടുപോയേക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here