നക്സ‌ൽ സ്‌മാരകത്തിൽ ത്രിവർണ്ണ പതാക; യുവാവിനെ മാവോയിസ്റ്റുകൾ കൊന്നു

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നക്സ‌ൽ സ്‌മാരകത്തിൽ ഇന്ത്യൻ പതാക ഉയർത്തിയ യുവാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഛോട്ടേബേട്ടിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിനഗുണ്ട ഗ്രാമത്തിലേക്ക് കടന്ന് കയറിയ മാവോയിസ്റ്റുകൾ മനീഷ് നൂറേട്ടി എന്നയാളെയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടു ഗ്രാമവാസികളെയും തട്ടിക്കൊണ്ടു പോയി. ജൻ അദാലത്ത് എന്ന പേരുള്ള ജനകീയ വിചാരണയ്ക്ക് ശേഷം അവർ മനീഷ് നൂറേട്ടിയെ കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്നവരെ മർദ്ദിച്ച ശേഷം തിരികെ വിട്ടു.

Also Read : ഇരട്ടത്താപ്പേ, നിൻ പേരോ സിപിഎം!! ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് പിബി; ഇവിടെ ഏഴ് പേരെ കൊന്നു തള്ളിയപ്പോള്‍ മിണ്ടിയില്ല

സ്വാതന്ത്ര്യ ദിനത്തിൽ മനീഷ് നൂറേട്ടി നക്സൽ സ്മാരകത്തിൽ ത്രിവർണ പതാക ഉയർത്തി വന്ദേ ഭാരതം മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾ ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ത്രിവർണ്ണ പതാക ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. ഇതിന്റെ പ്രതികരണമായാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top