ലോകത്തെ ഏറ്റവും വലിയ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന് ഒരുങ്ങി മാര്‍ ഇവാനിയോസ് കോളജ്; പതിനായിരത്തില്‍ അധികം പേര്‍ പങ്കെടുക്കും

ലോകത്തെ ഏറ്റവും വലിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്. വിവിധ കാലഘട്ടങ്ങളിലായി പഠിച്ച പതിനായിരത്തില്‍ അധികം പേരുടെ മഹാ സംഗമമാണ് നടത്തുക. ഓഗസ്റ്റിലാണ് ‘എക്കോസ് ഓഫ് യെസ്റ്റര്‍ഡെ’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിക്കുക. ലോകത്തിന്റെ നാനാഭാഗത്തു നിന്ന് ക്ലാസ്‌മേറ്റുകള്‍ എത്തി ചേരുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

മാര്‍ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചു പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസിന്റെ ആഭിമുഖ്യത്തിലാണ് മെഗാ റീ യൂണിയന്‍ സംഘടിപ്പിക്കുന്നത്. എക്കോസ് ഓഫ് യെസ്റ്റര്‍ ഡെ എന്ന സമാഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ ആദ്യവാരം ആരംഭിക്കുന്ന വിവിധ കോണ്‍ക്ലേവുകള്‍ നടക്കും. ഓഗസ്റ്റ് രണ്ട് മൂന്ന് തീയതികളിലാണ് മെഗാ റിയൂണിയന്‍ നടക്കുന്നത്. എക്കോസ് ഓഫ് യെസ്റ്റര്‍ ഡെയില്‍ പങ്കെടുക്കാന്‍ www.amicos.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top