വേടനെ തമിഴിൽ പാടിപ്പിച്ച മാരി ശെൽവരാജിനെതിരെ സൈബർ ആക്രമണം; സ്ത്രീപീഡകന് അവസരം നൽകിയെന്ന് വിമർശനം

തമിഴിലെ സൂപ്പർ സംവിധായകൻ മാരി സെൽവരാജിന്റെ ‘ബൈസൺ’ എന്ന ചിത്രത്തിൽ റാപ്പർ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് വിവാദമാകുന്നു. നടൻ ധ്രുവ് വിക്രം നായകനായെത്തുന്ന ചിത്രത്തിലെ ‘റെക്ക റെക്ക’ എന്ന ഗാനമാണ് വേടൻ പാടിയിരിക്കുന്നത്. സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് വരികൾ എഴുതിയതെങ്കിലും പാടിയിരിക്കുന്നത് അറിവും വേടനും ചേർന്നാണ്.

Also Read : ‘എങ്കിൽ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ’; സഹായം ചോദിച്ചെത്തിയ വയോധികയെ അവഹേളിച്ച് സുരേഷ് ഗോപി; മാടമ്പിത്തരം എന്ന് വിമർശനം

കഞ്ചാവ് ഉപയോഗിക്കുന്ന റേപ്പിസ്റ്റായ ഒരുത്തനെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്? പീഡന വീരനെ ചുമക്കേണ്ടതുണ്ടോ. മാരി സെൽവരാജിന്റെ ഇത്തരം നീക്കങ്ങൾ തികച്ചും അപലപനീയം എന്നാണ് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ വാളുകളിൽ ഉയരുന്ന വിമർശനം. ‘ഒരു പീഡകനെ പാട്ടിൽ അവതരിപ്പിച്ചത്’ സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് പറയുന്ന അങ്ങയുടെ നിലപാടുകളെ സംശയ നിഴലിൽ നിർത്തുന്നതാണെന്നും വിമർശനങ്ങളും ഉയരുന്നുണ്ട്.

Also Read : ആഗോള അയ്യപ്പ സംഗമത്തിന് പന്തളം കൊട്ടാരം ഇല്ല; പിണറായി സര്‍ക്കാരിനോടുള്ള അതൃപ്തി വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ്

അതേസമയം മയക്കുമരുന്ന് കേസിലും ലൈംഗികാരോപണത്തിലും പെട്ട് മുഖം നഷ്ടപ്പെട്ട വേടൻ കുടുംബത്തെ മുൻനിർത്തി ഡാമേജ് കൺട്രോൾ നീക്കം തുടങ്ങിയിട്ടുണ്ട്. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃക്കാക്കര എസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ വേടനെ പിടിക്കാൻ കാണിക്കാത്ത ഉത്സാഹം സിപിഎമ്മിന്റെ സംരക്ഷണത്തോടെ ഇരവാദം ഉന്നയിക്കുന്ന വേടന്റെ പരാതി അന്വേഷിക്കാനുള്ള തത്രപ്പാടിലാണ് പോലീസ്.

Also Read : മോദിയുടെ പിറന്നാൾ പള്ളിയിൽ ആഘോഷിക്കാനൊരുങ്ങി BJP; അക്കളി വേണ്ടെന്ന് പള്ളി വികാരി

തമിഴ് സിനിമയിലേക്കുള്ള വേടന്റെ പ്രവേശനം ആഘോഷമാക്കി വിവാദങ്ങൾ വെളിപ്പിക്കാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. വേടന്റെ പ്രോഗ്രാമുകൾ കൈകാര്യം ചെയുന്ന ഇവന്റ് മാനേജ്‌മന്റ് ഏജൻസികൾ പണമിറക്കിയാണ് പിആർ വർക്കുകൾ നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top