ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം ഇറങ്ങി; പിന്നാലെ ഒന്നിച്ച് പുഴയില്‍ ചാടി; നീന്തി രക്ഷപ്പെട്ട് യുവതി; മുങ്ങിപ്പോയ യുവാവിനായി തിരച്ചിൽ

കാമുകനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. യുവാവിനായി തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെയാണ് കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരി ആനിമോളെ വളപട്ടണം പുഴയുടെ തീരത്ത് നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് പോലീസിൽ എത്തിയതോടെയാണ് യുവതിയുടെ പശ്ചാത്തലം വ്യക്തമായത്.

സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കാസർഗോഡ് ബേക്കൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ രാത്രിയിലാണ് പാലത്തിനു മുകളിൽ നിന്ന് ഇരുവരും താഴേക്ക് ചാടിയത് എന്നാണ് യുവതിയുടെ മൊഴി.

Also Read : ചൂടന്‍ വീഡിയോകളില്‍ നിന്ന് 377 കോടി; വരുമാനം പുറത്തുവിട്ട് അഡള്‍റ്റ് വീഡിയോ നടി

യുവതി നീന്തി കരകയറിയെങ്കിലും കാമുകനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. വളപട്ടണത്തെത്തിയ ബേക്കൽ പോലീസ് യുവതിയെ കസ്റ്റഡിയിൽ വാങ്ങി. യുവാവിനെ കണ്ടെത്താൻ കഴിയാത്തതിനാൽ വളപട്ടണം പോലീസ് കേസെടുത്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top