പ്രസവിക്കാൻ കഴിയാത്തതിന്റെ പേരിൽ യുവതിയെ ചുട്ട് കൊന്നു; പൊലീസ് കണ്ടെത്തിയത് പാതി കത്തിയ മൃതദേഹം

രാജസ്ഥാനിലെ ദീഗ് ജില്ലയിലാണ് കുട്ടികളെ പ്രസവിക്കാൻ കഴിയാത്തതിന്റെ പേരിൽ സ്ത്രീയെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയത്. കക്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. തീയിട്ട് കൊലപ്പെടുത്തിയ യുവതിയുടെ പാതി കത്തിയ ശരീരമാണ് പൊലീസിന് ലഭിച്ചത്. സർള എന്ന യുവതിയാണ് മരിച്ചത്.

കൊലപാതകം മറച്ചുവയ്ക്കാനും അത് യാദൃശ്ചികമാണെന്ന് വരുത്തി തീർക്കാനും ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ കത്തിച്ച തീയിൽ അപ്രതീക്ഷിതമായി വീണുവെന്നാണ് ഇവർ പ്രദേശവാസികളോട് പറഞ്ഞത്. എന്നാൽ അതിൽ സംശയം തോന്നിയ ഗ്രാമവാസികൾ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടുകാരെ ഫോണിൽ വിളിച്ചു അന്ത്യകർമങ്ങൾ നടത്തരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇവർ തിടുക്കത്തിൽ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ആ സമയമാണ് പൊലീസ് എത്തി പകുതി കത്തിയ മൃതദേഹം ഏറ്റെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയത്.

മൃതദേഹം വീടിനുള്ളിൽ കത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നതായി പൊലീസ് പറഞ്ഞു. 2005 ലാണ് അശോകൻ എന്നയാളുമായി സരളയുടെ വിവാഹം നടന്നത്. ഗർഭം ധരിക്കാൻ കഴിയാത്തതിനാൽ അശോക് സരളയെ പതിവായി ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്യാറുണ്ടെന്ന് സരളയുടെ സഹോദരൻ വിക്രാന്ത് ആരോപിച്ചു. ഇത് സംബന്ധിച്ച് പലതവണ ഇടപെട്ടു. എന്നിട്ടും ഫലമുണ്ടായില്ലന്നും സഹോദരൻ പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top