SV Motors SV Motors

മാസപ്പടി വിഷയത്തിൽ എ കെ ബാലന് മറുപടിയുമായി മാത്യു കുഴൽനാടൻ

മാസപ്പടി വാങ്ങിയ തുകയ്ക്ക് വീണ വിജയൻ നികുതി അടച്ചിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ടെന്ന് മാത്യു കുഴൽനാടൻ എം എൽ എ. വീണ നികുതി അടച്ചതിന്റെ രേഖകൾ കാണിച്ചാൽ കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന എ കെ ബാലന്റെ വെല്ലുവിളിക്കാണ് മറുപടി.

മാസപ്പടി വാങ്ങിയ തുകയ്ക്ക് ആനുപാതികമായി വീണ ഐജിഎസ് ടി അടച്ചെന്ന് തെളിയിച്ചാൽ മാപ്പു പറയാൻ തയ്യാറാണ്. മറിച്ച് രേഖകൾ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ എ കെ ബാലൻ എന്ത് ചെയ്യുമെന്ന് കുഴൽനാടൻ ചോദിച്ചു.

ബാലനെ പോലെ മുതിർന്ന നേതാവ് തന്നോട് പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ പറയുന്നത് കുറച്ചു കടന്നകയ്യാണെന്നും അദ്ദേഹം പറഞ്ഞു. നികുതി അടച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന് സിപിഎം സമ്മതിക്കുമോയെന്നും കുഴൽനാടൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കൊച്ചിയിലെ സി. എം.ആർ. എൽ കമ്പനിയിൽ നിന്ന് വാങ്ങിയ തുകയ്ക്ക് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്ന് മാത്യു കുഴൽനാടൻ നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനെ ന്യായീകരിച്ചതിരെയും കുഴൽനാടൻ രംഗത്തു വന്നിരുന്നു. വിഷയത്തിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top