ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം കൊള്ളയടിക്കാൻ ശ്രമം ബംഗളൂരുവിലെ സുദ്ദഗുണ്ടേപാളയത്തിലെ പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിൽ ആണ് സംഭവം നടന്നത്. കെട്ടിടത്തിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ യുവതി താമസിക്കുന്ന സ്ഥലത്തേക്ക് കയറുന്നതും കുറച്ചുസമയത്തിനുശേഷം ഇയാളെ യുവതി ഓടിച്ചു വിടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഉറങ്ങിക്കിടന്ന യുവതിയെ തട്ടിക്കൊണ്ടു പോകാനാണ് ഇയാൾ ആദ്യം ശ്രമിച്ചത്. ഇത് എതിർത്തപ്പോഴാണ് പിന്നീട് മുറിയിൽ നിന്ന് 2500 രൂപയും മോഷ്ടിച്ച് പ്രതി ഓടുന്നത്. പിന്നാലെ യുവതിയും ഇയാളെ പിടിക്കാൻ ഓടിയിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സുദ്ദഗുണ്ടേപാളയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ബംഗളൂരുവിൽ സമാനമായ സംഭവം മുൻപും നടന്നിരുന്നു. അന്ന് കോളേജ് വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിദ്യാർത്ഥിനി താമസിച്ചിരുന്ന ഹോസ്റ്റൽ ഉടമ ബലാത്സംഗം ചെയ്തതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയായ അഷ്റഫ് രാത്രി വൈകി പെൺകുട്ടിയെ കാറിൽ കയറ്റിയാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here