ഇന്ത്യ-പാക് അതിർത്തിയിൽ വൻ ആയുധവേട്ട; വിദേശ നിർമ്മിത പിസ്റ്റളുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

ഇന്ത്യ – പാകിസ്ഥാൻ അതിർത്തിക്ക് സമീപം പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ പത്താൻകോട്ട് പോലീസാണ് നരോട്ട് ജൈമൽ സിംഗ് എന്ന അതിർത്തി ഗ്രാമത്തിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തത്.
സംസ്ഥാനത്തെ സമാധാനം തകർക്കാൻ പാകിസ്ഥാനിൽ നിന്ന് അയച്ചതാണ് ഈ ആയുധങ്ങളെന്ന് കരുതപ്പെടുന്നു. 3 എകെ-47 തോക്കുകൾ, 5 മാഗസിനുകൾ, 2 തുർക്കി, ചൈന നിർമ്മിത പിസ്റ്റളുകൾ, 98 വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഭീകരൻ റിന്ദ വഴിയാണ് ഈ ആയുധങ്ങൾ എത്തിയതെന്നാണ് പോലീസ് ലഭിച്ച വിവരം.
പാകിസ്ഥാൻ്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പൂർണ്ണ പിന്തുണയോടെയാണ് ഇയാൾ പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് ഈ മേഖലയിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ആയുധങ്ങൾ കൈപ്പറ്റാൻ പദ്ധതിയിട്ടിരുന്നവരെ കണ്ടെത്താനായി വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടന്നുവരികയാണ്. ഇത്തരം ശൃംഖലകളെ തകർക്കാനും ഭാവിയിലെ ഭീഷണികൾ തടയാനും സുരക്ഷാ ഏജൻസികൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here