ഛത്തീസ്ഗഡിൽ ഫാക്ടറിയിൽ വൻ സ്ഫോടനം; ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ഭട്ടാപരയിൽ സ്പോഞ്ച് അയൺ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭട്ടാപര റൂറൽ ഏരിയയിലെ ബകുലാഹി ഗ്രാമത്തിലുള്ള ‘റിയൽ ഇസ്പാത് സ്പോഞ്ച് അയൺ ഫാക്ടറി’യിലാണ് (Real Ispat Sponge Iron Factory) സ്ഫോടനം നടന്നത്. ഫാക്ടറിയിലെ ഫർണസിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെത്തുടർന്ന് ഫാക്ടറിയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കിലോമീറ്ററുകളോളം ദൂരെ നിന്ന് കാണാമായിരുന്നു. ഇത് പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ വ്യവസായ ശാലകളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ അപകടം ഉയർത്തുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here