SV Motors SV Motors

മാത്യൂ കുഴൽനാടൻ എം.എൽ.എയുടെ കോതമംഗലത്തെ ഭൂമിയിൽ ഇന്ന് റവന്യൂ വകുപ്പിൻ്റെ പരിശോധന

മാത്യൂ കുഴൽനാടൻ എം.എൽ.എക്കെതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോതമംഗലത്തെ ഭൂമിയിൽ ഇന്ന് റവന്യൂ വകുപ്പിൻ്റെ പരിശോധന നടക്കും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണത്തിലാണ് പരിശോധന.

രാവിലെ പതിനൊന്നിന് ശേഷം നടപടി ഉണ്ടാകുമെന്നും അതിന് സൗകര്യം ഒരുക്കണമെന്നും കാണിച്ചാണ് താലൂക്ക് സർവേയർ നോട്ടീസ് നൽകിയിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടിയെന്ന് ആണ് റവന്യൂ വിഭാഗം വിശദീകരിക്കുന്നത്. അതേസമയം മാത്യുവിൻ്റെ ചിന്നക്കനാലിലെ ഭൂമിയിടപാടിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങിയതായും വിവരമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top