മുതലയെ കല്യാണം കഴിച്ച് മേയർ; നാടിന്റെ ഐശ്വര്യം പ്രധാനം
July 4, 2025 3:43 PM

മെക്സിക്കോയുടെ നന്മക്കായി മുതലയെ വിവാഹം കഴിച്ച് മേയർ ഡാനിയർ ഗുട്ടറസ്. ഓക്സാക്ക സാൻ പെഡ്രോ ഹുവാമെലുല നഗരത്തിലെ മേയറാണ് ഗുട്ടറസ്. വലിയ ജനപങ്കാളിത്തമാണ് വിവാഹത്തിന് ഉണ്ടായത്. വെളുത്ത ഗൗൺ ധരിപ്പിച്ചാണ് മുതലയെ വിവാഹത്തിനെത്തിച്ചത്. വിവാഹസമയത്തെല്ലാം മുതലയുടെ വായ മൂടി കെട്ടിയിരുന്നു.
മേയർ മുതലയുടെ തലയിൽ ചുംബിച്ച ശേഷം നൃത്തം ചെയ്യുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കല്യാണ ശേഷം നഗരത്തിന്റെ തെരുവുകളിലൂടെ വിവാഹഘോഷയാത്രയും നടത്തി.
നാടിന് പ്രകൃതിയോടുള്ള ആഴത്തിലുള്ള ആത്മബന്ധമാണ് ഇത്തരം വിവാഹ ചടങ്ങിന് അടിസ്ഥാനമെന്ന് പ്രദേശവാസികൾ പറയുന്നു. 230 വർഷം പഴക്കമുള്ള ചടങ്ങാണിത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here