മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും; അത്യാഹിതവിഭാഗത്തില്‍ മാത്രം സേവനം

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കുന്നു. ഒ.പി സേവനങ്ങള്‍, അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു. എന്നാല്‍ അടിയന്തര ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും. അഡ്മിറ്റായിട്ടുള്ള രോഗികളുടെ ചികിത്സ, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയ സേവനങ്ങളാകും തടസ്സമില്ലാതെ തുടരുക.

ജൂലൈ ഒന്നുമുതല്‍ വിവിധതരത്തല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് ഡോക്ടർമാർ പണിമുടക്കിലേക്ക് കടക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി സംഘടന ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ആരോഗ്യ വകുപ്പ് അനുകൂലമായി പ്രതികരിച്ചെങ്കിലും ധനവകുപ്പില്‍ നിന്നും തീരുമാനം ഉണ്ടായിട്ടില്ല.

തീരുമാനം നീണ്ടാല്‍ ചട്ടപ്പടി സമരവും നവംബര്‍ 21, 29 തീയതികളിലെ ഒ.പി. ബഹിഷ്‌കരണവും തിയറി ക്ലാസ് ബഹിഷ്‌കരണവും തുടരും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ നല്‍കാതിരിക്കുന്നതും തുടരുമെന്നും കെജിഎംസിടിഎ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top