ആണി കൊണ്ടതിൻ്റെ പേരിൽ കാൽവിരൽ മുറിച്ചുകളഞ്ഞു; കൊടുംചതി ആലപ്പുഴ മെഡിക്കൽ കോളേജിൽ
October 2, 2025 7:35 PM

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതരമായ ചികിത്സ വീഴ്ച. വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിനാണ് (58) വിരലുകൾ നഷ്ടമായത്.
കാലിൽ ആണി കയറിയതിനെ തുടർന്നാണ് സീനത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിയത്. സെപ്തംബർ 29ന് അഡ്‌മിറ്റായി. 30ന് മുറിവിൽ മരുന്നു വയ്ക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷമാണ് രണ്ട് വിരലുകൾ മുറിച്ചുമാറ്റിയത് എന്ന് ബന്ധുക്കൾ പറയുന്നു.
രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതമോ അറിവോ ഇല്ലാതെയാണ് വിരലുകൾ മുറിച്ചുമാറ്റിയത് എന്നാണ് ആരോപണം. ബന്ധുക്കൾ സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസറിനും പരാതി നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here