104 ഡിഗ്രി പനിയുള്ള കുട്ടിയ്ക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള ഇൻജെക്ഷൻ; പ്രിസ്ക്രിപ്ഷൻ മാറിപോയെന്ന് വാദം

ബീഹാറിൽ പനിയുമായി എത്തിയ കുട്ടിക്ക് ആന്റി റാബിസ് കുത്തിവയ്പ്പ് നൽകി ഡോക്ടർ. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബാഗാഹ ഡിവിഷണൽ ആശുപത്രിയിലാണ് സംഭവം നടന്നത്.104 ഡിഗ്രി സെൽഷ്യസ് പനിയുമായി എത്തിയ കുട്ടിക്കാണ് അശ്രദ്ധമായി മരുന്ന് മാറ്റി നൽകിയത്.
പിപാരിയ സ്വദേശിയായ സഞ്ജയ് ചൗധരിയാണ് തന്റെ ചെറുമകനായ സൗരഭിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയത്. ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റിൽ (OPD) ഉണ്ടായിരുന്ന ഡോ. രാംപ്രവേശ് ഭാരതിയാണ് തെറ്റായി ആന്റി റാബിസ് കുത്തിവയ്പ്പ് നിർദ്ദേശിച്ചത്. സൗരഭിന് മെഡിസിൻ കൗണ്ടറിൽ നിന്ന് പേവിഷ ബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകുകയും ചെയ്തു. തുടർന്ന് നാലാമത്തെ ഡോസിനായി സെപ്റ്റംബർ1ന് വരൻ നിർദ്ദേശിക്കുകയും ചെയ്തു.
ഈ കേട്ട സഞ്ജയ് ചൗധരി സെപ്റ്റംബർ 1ന് ഏതു ഡോസാണെന്നു അന്വേഷിച്ചു. അപ്പോഴാണ് തന്റെ കൊച്ചു മകന് പേവിഷ ബാധയ്ക്കുള്ള മൂന്നാമത്തെ ഡോസ് മരുന്നാണ് നൽകിയതെന്ന് മനസ്സിലാകുന്നത്. തുടർന്ന് സൗരഭിന്റെ കുടുംബം ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി. മറ്റൊരു രോഗിക്കുള്ള പ്രിസ്ക്രിപ്ഷൻ മാറി പോയതാണ് സംഭവത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇഞ്ചക്ഷനിൽ നിന്ന് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് നൽകിയ ഡോക്ടർ പിന്നീട് സൗരഭിന് പനിയ്ക്കുള്ള ശരിയായ ചികിത്സയും മരുന്നുകളും നൽകി. എന്നാലും ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here