എല്ലാവര്‍ക്കും വേണ്ടത് നമ്പര്‍ വണ്‍ സ്വകാര്യ ആശുപത്രികള്‍ മാത്രം; വിരമിച്ചവരുടെ ബന്ധുക്കള്‍ക്കും ഖജനാവില്‍ നിന്ന് ചികിത്സ

നമ്പര്‍ വണ്‍ ആരോഗ്യ കേരളമെന്ന വാഴ്ത്തുപാട്ട് സിപിഎം ഭജന സംഘങ്ങള്‍ സംഘടിതമായി പാടുമ്പോഴും സര്‍ക്കാര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും ചികിത്സയ്ക്കായി ഇപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. വിരമിച്ച ഒരു ഡിജിപിക്ക് തന്റെ പിതാവിന്റെ സ്വകാര്യ ആശുപത്രി ചികത്സയ്ക്ക് ഒരു ലക്ഷത്തിനടുത്ത തുക സര്‍ക്കാരില്‍ നിന്ന് ഈയടുത്ത ദിവസം അനുവദിച്ചിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി വിരമിച്ച ബി സന്ധ്യയുടെ അച്ഛന്റെ ചികിത്സയ്ക്കായി ഖജനാവില്‍ നിന്ന് 96,131 രൂപ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്. നിലവില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമാണ് ഡോ സന്ധ്യ.

തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിലാണ് സന്ധ്യയുടെ പിതാവ് ചികിത്സ തേടിയത്. 2024 ഒക്ടോബര്‍ 18 മുതല്‍ 29 വരെയുള്ള ചികിത്സാ ചിലവാണ് സര്‍ക്കാര്‍ ഇപ്പോള്‍ റീഫണ്ട് ചെയ്തിരിക്കുന്നത്. അഖിലേന്ത്യാ സര്‍വീസ് (മെഡിക്കല്‍ സൗകര്യങ്ങള്‍) സ്‌കീം, 2020 പ്രകാരമാണ് തുക അനുവദിച്ചത്.
ALSO READ : കേരളം NO: 1; മന്ത്രിമാരുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ, ലക്ഷങ്ങൾ പൊടിക്കുന്നു
സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിന്നാലെ, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ബന്ധുക്കളുടെ സ്വകാര്യ ആശുപത്രി ചികിത്സയ്ക്കും തുക നല്‍കുന്ന അവസ്ഥയാണ്. ഇവരാരും തന്നെ നമ്പര്‍ വണ്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നില്ലെന്നതാണ് സത്യം .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here