വീണ്ടും മരുന്നുകൾക്ക് നിരോധനം…. ഇവ കൈയിലുള്ളവർ ഉപയോഗിക്കരുത്

കോൾഡ്രിഫ് മരുന്ന് നിരോധിച്ചതിന് പിന്നാലെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിർത്തിവച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്നാട് കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ലൈസൻസ് ക്യാൻസൽ ചെയ്യാനുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടയാണ് പുതിയ തീരുമാനം.

ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (Rednex Pharmaceuticals Pvt Ltd) അഹമ്മദാബാദിൽ നിര്‍മ്മിച്ച റെസ്പിഫ്രഷ് ടിആർ (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തിലാണ് ഇതിന്റെ വിതരണവും വില്‍പ്പനയും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവച്ചത്.

5 വിതരണക്കാരാണ് കേരളത്തിൽ ഈ മരുന്ന് വിതരണം ചെയുന്നത്. അവരോടത് നിര്‍ത്താന്‍ നിര്‍ദേശിട്ടിട്ടുണ്ട്. ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഈ മരുന്ന് വിതരണം ചെയ്യുന്നില്ല. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇവ നൽകാൻ പാടില്ല.

ചുമമരുന്നുകൾ കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 16 കുട്ടികൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മരിച്ച സാഹചര്യത്തിലാണ് രാജ്യവ്യാപകമായി മരുന്നുകൾക്കും മരുന്നു കമ്പനികൾക്കും മേൽ നിരീക്ഷണവും പരിശോധനകളും തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top