മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; മാനസികരോഗി എന്ന് സംശയം

ഉത്തർപ്രദേശിലാണ് ദാരുണമായ സംഭവം നടന്നത്. കച്ച്‌വയിലെ സെമ്രി ഗ്രാമത്തിലാണ് 14 മാസവും മൂന്നര വയസ്സുമുള്ള രണ്ടു ആൺകുട്ടികളെ അമ്മ വായിൽ തുണി തിരുകി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ശിവാൻഷ്, ശുഭങ്കർ എന്നിവരാണ് മരിച്ചത്. അതിന് ശേഷമാണ് അമ്മയായ സംഗീത തൂങ്ങി മരിച്ചത്. കൊലപാതക സമയം ഇവരുടെ ഭർത്താവായ ഹരിശ്ചന്ദ്രൻ വീട്ടിലില്ലായിരുന്നു.

സംഗീതയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധുക്കളും വീട്ടുകാരും പറയുന്നത്. ഇതിനുള്ള ചികിത്സ നടന്നു വരികയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കൃത്യമായ കാരണം കണ്ടെത്താനും, യുവതിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ, യുവതിയ്ക്ക് കുടുംബപരമായോ വ്യക്തിപരമായോ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top