‘മെർക്കുറിയിൽ പിടിമുറുക്കാൻ’ കേന്ദ്ര സർക്കാർ!! ബില്യൺ ഡോളർ ബിസിനസ് തകർച്ചയിലേക്കോ?

ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DGCI) ശുപാർശ കണക്കിലെടുത്ത് മെർക്കുറി കൂടുതലായി ഉപയോഗിച്ച് നിർമിക്കുന്ന കോസ്മറ്റിക്ക് വസ്തുക്കൾ നിരോധിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. ആദ്യപടിയായി ഉത്‌പന്നങ്ങൾ നിർമിക്കുന്ന കമ്പനികളോട് ചട്ടപ്രകാരമുള്ള അളവിൽ കൂടുതൽ മെർക്കുറി പ്രൊഡക്ടുകളിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് സ്വയം പ്രഖ്യാപിക്കാൻ സർക്കാർ അവസരം നൽകും.

അതിനു പിന്നാലെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷനും മറ്റ് റെഗുലേറ്റർ ലാബുകളും സാമ്പിളുകൾ പരിശോധിക്കും. 2020ലെ കോസ്‌മെറ്റിക്‌സ് നിയമപ്രകാരം മെർക്കുറിയുടെ അളവ് പരിമിതപ്പെടുത്തിയിട്ടുണ്ട്. കണ്ണുകളുടെ ഭംഗി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറിയുടെ അളവ് 0.007 ശതമാനത്തിൽ കവിയാൻ പാടില്ല. മറ്റ് കോസ്മെറ്റിക് ഉത്പന്നങ്ങളിൽ, ഒരു പാർട്ട്‌സ് പെർ മില്യൺ (പിപിഎം) മെർക്കുറി കൂടരുതെന്നും കോസ്‌മെറ്റിക്‌സ് ചട്ടത്തിൽ പറയുന്നുണ്ട്.

മെർക്കുറി മനുഷ്യനിൽ ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളിൽ നിന്ന് ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആഗോള മിനാമത കൺവെൻഷൻ്റെ (Minamata Convention) നിർദേശങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top