മെസി നവംബറില്‍ വരില്ല കേട്ടോ; ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസറായ റിപ്പോര്‍ട്ടര്‍ ടിവി

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം ഉടനൊന്നും കേരളത്തിലെത്തില്ല. നവംബറില്‍ സാക്ഷാല്‍ മെസി അടക്കമുള്ള താരങ്ങള്‍ കേരളത്തില്‍ കളിക്കും എന്നായിരുന്നു സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവി മെസിയും സംഘവും എത്തില്ലെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ സ്‌പോണ്‍സര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസമാണ് കാരണമായി പറഞ്ഞിരിക്കുന്നത്. നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. നവംബറില്‍ ലുവാണ്ടയില്‍ അംഗോളയ്‌ക്കെതിരായി അര്‍ജന്റീന ടീം കളിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു.

നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ അവകാശപ്പെട്ടിരുന്നു. അര്‍ജന്റീനയുടെ ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം റിപ്പോര്‍ട്ടര്‍ ടിവ ഇക്കാര്യം സമ്മതിച്ചിരുന്നില്ല. തളി നടക്കുക ചെയ്യും എന്ന നിലപാടിലായിരുന്നു ഇവര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top