മെസ്സിപ്പട വരില്ല; കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ

കേരളത്തിലെ മെസ്സി ആരാധകർക്ക് നിരാശ. അർജന്റീന ദേശീയ ഫുട്ബോൾ ടീമും നായകൻ ലയണൽ മെസ്സിയും നവംബറിൽ കേരളം സന്ദർശിക്കില്ല എന്ന് സ്പോൺസർമാർ. നവംബർ 17-ന് കൊച്ചിയിൽ അർജന്റീന കളിക്കുമെന്ന കേരള സർക്കാരിന്റെയും സ്പോൺസറുടെയും പ്രഖ്യാപനം ഇതോടെ അനിശ്ചിതത്വത്തിലായി.

നവംബറിൽ ടീം അംഗോളയിൽ മാത്രമായിരിക്കും കളിക്കുക എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരള സന്ദർശനം റദ്ദാക്കിയതായി സ്പോൺസർ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ, കേരളത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എഎഫ്എ ഭാരവാഹികൾ ഉന്നയിക്കുന്നത്.

Also Read : സര്‍വത്ര ബഡായി പറച്ചില്‍ മാത്രം; മെസിയെ കൊണ്ടുവരാന്‍ പോയ കായികമന്ത്രി 13 ലക്ഷം പുട്ടടിച്ചത് മിച്ചം

മത്സരം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിൽ കേരളം പരാജയപ്പെട്ടു എന്ന് അർജന്റീനയിലെ മാധ്യമങ്ങൾ എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. കളിക്ക് കേരളം സജ്ജമല്ലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, നവംബറിലെ സാധ്യതകൾ അടഞ്ഞെങ്കിലും,അടുത്ത മാർച്ചിൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ ശ്രമിക്കുമെന്ന് സ്പോൺസർമാർ ഇപ്പോൾ പറയുന്നുണ്ട്. എന്നാൽ, മാർച്ച് മാസത്തിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും നേരത്തെ പറഞ്ഞിരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇതിന് മുമ്പ് 2011 സെപ്റ്റംബറിലാണ് ലയണൽ മെസ്സി അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ നായകനായുള്ള മെസ്സിയുടെ അരങ്ങേറ്റം കൂടിയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top