ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഹിന്ദി പഠിപ്പിക്കാന്‍ ആളുണ്ടോ; പരസ്യവുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൽ ഹിന്ദി ഓട്ടോമേറ്റീവ് ഹിന്ദി ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ ആളെ തേടിയിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. മണിക്കൂറിന് 5000 രൂപ വരെ പ്രതിഫലം ലഭിക്കുന്ന ആകർഷകമായ പാക്കജുകളാണ് കമ്പനി ഓഫർ ചെയുന്നത്. ഹിന്ദി, ഇന്‍ഡൊനീഷ്യന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള കാരക്ടര്‍ ക്രിയേഷന്‍, സ്റ്റോറി ടെല്ലിങ്, പ്രോംറ്റ് എഞ്ചിനീയറിങ് എന്നിവയില്‍ ആറ് വര്‍ഷത്തെയെങ്കിലും പരിചയമുള്ളവരെയാണ് കമ്പനി തേടുന്നത്.
Also Read : കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ; പ്രതീക്ഷ അർപ്പിച്ച് ആരോഗ്യമേഖല
ബിസിനസ് ഇന്‍സൈഡറാണ് മെറ്റ നല്‍കിയ തൊഴില്‍ പരസ്യത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മെറ്റ മെസഞ്ചറിലും വാട്‌സാപ്പിലുമെല്ലാം ഇണങ്ങുന്ന എഐ വ്യക്തിത്വങ്ങള്‍ രൂപകല്‍പന ചെയ്‌തെടുക്കാന്‍ സാധിക്കുന്നവരേയാണ് വേണ്ടത്. പ്രാദേശികമായ വൈകാരികതലങ്ങള്‍ മനസിലാക്കി ഹിന്ദിഭാഷയില്‍ ഒഴുക്കോടെ ആശയവിനിമയം നടത്തുന്ന എഐ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വെന്റ് ടാലന്റ് എന്നീ ഏജന്‍സികളാണ് കരാര്‍ ജീവനക്കാരെ ജോലിക്ക് നിയമിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here