ഗൂഗിളും മെറ്റയും ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നോ; കർശന നടപടിയുമായി ഇഡി

ഓൺലൈൻ ചൂതാട്ട ആപ്പുകൾ എതിരെ ഉള്ള കേസിൽ ഗൂഗിളിനും മെറ്റയ്ക്കും ഇഡിയുടെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതര സാമ്പത്തിക കുറ്റങ്ങൾക്ക് നിലവിൽ അന്വേഷണം നേരിടുന്ന വാതുവെപ്പ് ആപ്പുകൾക്ക് മെറ്റയും ഗൂഗിളും വ്യാപകമായി പിന്തുണ നൽകുന്നത് കണ്ടെത്തിയതോടെയാണ് ഇഡിയുടെ നടപടി.
Also Read : പണംവച്ച് കളി വേണ്ട; ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങളിൽ താരങ്ങൾക്ക് പിടിയിട്ട് ഇഡി
നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിചത്തിന്റെ പേരിൽ 29 ഓളം സെലിബ്രിറ്റികൾക്കെതിരേയും ഇൻഫ്ലുവൻസർമാർക്കെതിരേയും ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read : ചൂതാട്ടം ഹോബി; കാമുകിക്ക് ഒപ്പം ആര്‍ഭാടമായി ജീവിക്കണം; ബിസിനസുകാരനെ കുത്തിക്കൊന്നത് പണം മോഹിച്ചെന്ന് പ്രതി
ഓൺലൈൻ ചൂതാട്ടം വഴി ജനങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും കുട്ടികളിലെ ചൂതാട്ട വാസന വർധിക്കുന്നതും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നീക്കം. ഇത്തര ആപ്പുകൾക്ക് പരസ്യം ചെയ്യാൻ മെറ്റയും ഗൂഗിളും അവസരമൊരുക്കുന്നു എന്ന് വ്യക്തമായി കണ്ടെത്തിയാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here