ഗുളിക വിഴുങ്ങാഞ്ഞത് ഭാഗ്യം: ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച ഗുളികയില്‍ കമ്പി കഷ്ണം
June 18, 2025 4:06 PM

പാലക്കാട് മണ്ണാര്‍ക്കാട് പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം ലഭിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ആസിഫ്, മകനു വേണ്ടി സമീപത്തെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാങ്ങിയ മരുന്നിലായിരുന്നു കമ്പി കഷ്ണം കണ്ടെത്തിയത്. മരുന്നു കഴിക്കാന്‍ ഗുളിക പൊട്ടിക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. സംഭവത്തില്‍ കുടുംബം ആരോഗ്യവകുപ്പിന് സമീപിച്ച് ഉടന്‍ പരാതി കൈമാറും.
മണ്ണാര്‍ക്കാട് നഗരാസഭാധികൃതരും വിഷയത്തിലിടപ്പെട്ടിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള ജനകീയ ആരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. മരുന്നു കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പുറമേ മുഖ്യമന്ത്രിയ്ക്കും നഗരസഭയും പരാതി നല്‍കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here