തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ നീക്കം; ‘മഹാത്മാഗാന്ധി’ ഒഴിവാക്കിയേക്കും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ കേന്ദ്ര സർക്കാർ സമൂലമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. പദ്ധതിയുടെ പേര് മാറ്റാനും ഫണ്ടിംഗ് പാറ്റേൺ പരിഷ്കരിക്കാനും ശുപാർശ ചെയ്തുകൊണ്ടുള്ള ബില്ല് പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര മന്ത്രിസഭ.

എംജിഎൻആർഇജിഎക്ക് പകരം പുതിയ പേരായി ശുപാർശ ചെയ്തിരിക്കുന്നത് വികസിത് ഭാരത്–ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) അഥവാ VB-G RaM G എന്നാണ്. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read : തൊഴിലുറപ്പ് പദ്ധതിയും സിപിഎമ്മിന്റെ അവകാശവാദവും; മന്‍മോഹന്‍ സിങിന്റെ സ്വപ്നപദ്ധതിയില്‍ ഇടതുപക്ഷത്തിന് എന്ത് റോളുണ്ട്?

2005 ഓഗസ്റ്റ് 25-ന് പാർലമെൻ്റ് പാസാക്കിയ ഈ നിയമത്തിൽ, 2009-ലാണ് മഹാത്മാഗാന്ധിയുടെ പേര് കൂട്ടിച്ചേർത്തത്. പ്രതിദിനം 100 ദിവസത്തെ വേതനമുള്ള തൊഴിൽ ദിനങ്ങൾ ഉറപ്പുനൽകുന്ന പദ്ധതിയിൽ നിരവധി മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ 100 ദിവസത്തെ തൊഴിൽ ഉറപ്പ് 125 ദിവസമായി ഉയർത്താൻ ബിൽ നിർദ്ദേശിക്കുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടിംഗ് അനുപാതം നിലവിലെ 90:10 എന്നതിൽ നിന്ന് 60:40 എന്നതിലേക്ക് മാറ്റും.

പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങൾ തീരുമാനിക്കാനുള്ള കൂടുതൽ അധികാരം കേന്ദ്രത്തിന് ലഭിക്കും. കൊയ്ത്തുകാലത്ത് ഉൾപ്പെടെ, സംസ്ഥാനങ്ങൾക്ക് അവരുടെ സൗകര്യപ്രദമായ രണ്ട് മാസത്തേക്ക് പദ്ധതി നിർത്തിവയ്ക്കാൻ അധികാരം നൽകും. ഡിസംബർ 12-ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭേദഗതി ചെയ്ത ബില്ലിന് അംഗീകാരം നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Also Read : തൊഴിലുറപ്പ് വേതനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും

നിലവിലുള്ള ക്ഷേമപദ്ധതികളുടെ ഫലപ്രാപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പേര് മാറ്റുന്നതിൽ മാത്രമാണ് സർക്കാരിൻ്റെ ശ്രദ്ധയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിലെ ക്രമക്കേടുകൾ ആരോപിച്ച് 2022 മാർച്ചിൽ കേന്ദ്രസർക്കാർ പശ്ചിമ ബംഗാളിന് ഫണ്ട് നൽകുന്നത് നിർത്തിവെച്ചിരുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഫണ്ട് തടഞ്ഞുവെക്കാൻ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top