‘കാർഗിൽ മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ’; 62 വർഷം ഇന്ത്യൻ ആകാശം കാത്ത മിഗ് 21ന് വിട

ഇന്ത്യൻ വ്യോമസേനയ്ക്ക് എന്നും അഭിമാനമാണ് മിഗ് 21 (MiG-21). 62 വർഷം ഇന്ത്യൻ ആകാശത്ത് കാവൽ നിന്ന മുന്നണിപ്പോരാളിയാണ് വിട പറയുന്നത്. ഈ യുദ്ധവിമാനം സർവീസിൽ നിന്ന് പടിയിറങ്ങുമ്പോൾ വിപുലമായ യാത്രയയപ്പ് ചടങ്ങാണ് നൽകിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മിഗ് 21 നൽകിയ മഹത്തായ സേവനത്തെ പ്രശംസിച്ചു. ചണ്ഡീഗഡിലാണ് വ്യോമസേനയുടെ യാത്രയയപ്പ് ചടങ്ങു നടന്നത്.
1963ൽ ആദ്യമായി മിഗ് 21നെ അവതരിപ്പിച്ചതും ചണ്ഡീഗഡിലായിരുന്നു. അതിനാലാണ് യാത്രയയപ്പും അവിടെ വച്ച് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.05ന് വിമാനം അവസാനമായി പറന്നു. ലാൻഡ് ചെയ്ത മിഗ് 21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. മിഗ് 21ന് പകരക്കാരനമായി വ്യോമസേനയിലെത്തുന്നത് തേജസ് മാർക്ക് 1എ(Tejas Mark 1 A) വിമാനമാണ്.
ഒറ്റ എഞ്ചിൻ യുദ്ധവിമാനമായ മിഗ് 21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്നതുമാണ്. ഇതിന്റെ പരമാവധി പറക്കൽ സമയം 30 മിനിട്ടാണ്. നിരവധി ധീരതകൾക്ക് സാക്ഷ്യം വഹിച്ച വിമാനമാണ് മിഗ് 21. 1971ലെ യുദ്ധം മുതൽ കാർഗിൽ സംഘർഷം വരെയും, ബാലകോട്ട് വ്യോമാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ, മിഗ്-21 വ്യോമസേനയ്ക്ക് കരുത്ത് നൽകി കൂടെയുണ്ടായിരുന്നു..

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here