മാലിന്യടാങ്കിൽ വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു; അപകടം കോഴിവേസ്റ്റ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ അപകടത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ, സമദ് അലി, ഹിതേഷ് ശരണ്യ എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ബീഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണെന്നാണ് റിപ്പോർട്ട്.

കോഴിവേസ്റ്റ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാന്റിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേർക്കും അപകടമുണ്ടാകുന്നത്. മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top