മിൽമ പാൽവില കൂട്ടാൻ സാധ്യത; ലിറ്ററിന്  നാലു രൂപവരെ കൂടിയേക്കും; തീരുമാനം ഇന്നറിയാം..

മിൽമ പാൽവില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ലിറ്ററിന് മൂന്ന് മുതൽ നാല് രൂപ വരെയാണ് കൂട്ടാൻ സാധ്യത. ഇത് സംബന്ധിച്ച് മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുക്കും. സർക്കാർ അനുമതിയോടെ ആകും ഇത് നടപ്പാക്കുക.

വിലവർദ്ധനയുമായി ബന്ധപ്പെട്ട് മിൽമയുടെ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾ അനുകൂല തീരുമാനമെടുത്തിട്ടുണ്ട്. പക്ഷെ, മലബാർ യൂണിയൻ വില കൂട്ടേണ്ടെന്ന നിലപാടിലാണ്. ലിറ്ററിന് 10 രൂപ വർദ്ധിപ്പിക്കണമെന്നാണ് എറണാകുളം യൂണിയൻ ശുപാർശ ചെയ്തത്. എന്നാൽ തിരുവനന്തപുരം യൂണിയൻ ശുപാർശ ചെയ്ത തുക എത്രയെന്ന് പറഞ്ഞിട്ടില്ല.

2019 സെപ്റ്റംബറിൽ പാലിന് ലിറ്ററിന് നാലു രൂപയും 2022 ഡിസംബറിൽ ആറ് രൂപയും മിൽമ വർദ്ധിപ്പിച്ചിരുന്നു. നിലവിൽ ടോണ്‍ഡ് മിൽക്കിന്റെ വില ലിറ്ററിന് 52 രൂപയാണ്. കേരളത്തിൽ പ്രതിദിനം 17 ലക്ഷം ലിറ്റർ പാലാണ് മിൽമ വിൽക്കുന്നത്. പാലിന്റെ വില വർദ്ധിക്കുന്നതിനൊപ്പം തന്നെ മിൽമയുടെ എല്ലാ പാൽ ഉൽപന്നങ്ങൾക്കും വില കൂടും. ഇത് അനുസരിച്ച് സ്വകാര്യ ഉൽപാദകരും വില കൂട്ടുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് പാൽവില ഇത്രയും കൂടുതൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top