സംഘടകർ നൽകിയ ബൊക്കെ തിരികെ നൽകി മന്ത്രി; പെട്ടത് കുത്തനൂർ പഞ്ചായത്ത് ഭരണസമിതി

ഹരിത പ്രോട്ടോകോൾ പാലിക്കാതെ തനിക്ക് തന്ന പ്ലാസ്റ്റിക്ക് ബൊക്കെ തിരികെ നൽകി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പാലക്കാട് കുത്തനൂർ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി.വേദിയിൽ എത്തിയ മന്ത്രിയെ സ്വീകരിക്കുന്നതിന് ഭാഗമായി പഞ്ചായത്ത് ഭരണസമിതി അദ്ദേഹത്തിന് പ്ലാസ്റ്റിക് ബൊക്കെ നൽകി. തനിക്കു നൽകിയത് നിരോധിച്ച പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ബൊക്കെയാണ് എന്ന് മനസ്സിലാക്കിയ മന്ത്രി അത് തിരികെ നൽകുകയായിരുന്നു.

Also Read : ഓടിച്ചിട്ട് കടിക്കുമ്പോള്‍ പട്ടി രോഗബാധിതനാണോ എന്ന് നോക്കണം; ആണെങ്കില്‍ ദയാവധത്തിന് വിധേയമാക്കാം എന്ന് മന്ത്രി രാജേഷ്

തുടർന്ന് ചടങ്ങിൽ പ്രസംഗിച്ച മന്ത്രി താൻ ബൊക്കെ സ്വീകരിക്കാത്തതിന്റെ കാരണവും അതിലെ ചട്ടലംഘനവും തുറന്ന് പറയുകയുണ്ടായി. പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് പഞ്ചായത്ത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചത്, ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് പോലും വായിച്ച് നോക്കുന്നില്ലെന്നത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top